News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Tuesday, 16 September 2014

 സെപ്റ്റംബര്‍ 16   ഓസോണ്‍ ദിനം


ഓസോണ്‍ ദിനത്തിലെ ശുഭവാര്‍ത്തകള്‍

ആഗോളതാപനത്തിന്‍റെയും ക്രമംതെറ്റിയ കാലാവസ്ഥാ മാറ്റത്തിന്‍റെയും ഭീഷണികള്‍ക്കിടയില്‍ ഭൂമിയ്ക്ക് കുളിര്‍ചൊരിയുന്ന വാര്‍ത്തയുമായാണ് ഇത്തവണ ഓസോണ്‍ ദിനം വന്നണയുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളടക്കം ഭൂമിക്ക് ഭീഷണിയായ വികിരണങ്ങളെ തടയാനുള്ള ഓസോണ്‍ പാളികളിലെ ദ്വാരങ്ങള്‍ മെല്ലെ അടയുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വിഭാഗമായ യു എന്‍ എ പിയുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുകയുണ്ടായി. 2050ഓടെ അത് പൂര്‍വസ്ഥിതിയിലെത്തുകയും ശക്തമായ സുരക്ഷാ കവചമായി മാറുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇത് ഒരു പാരിസ്ഥിതിക പോരാട്ടത്തിന്റെ വിജയമാണ്. മാരകമായ ഈ വിപത്തിനെതിരെ ലോക രാഷ്ട്രങ്ങളും പരിസ്ഥിതി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും വളര്‍ത്തിക്കൊണ്ടു വന്ന അവബോധത്തിന്റെ ഫലമാണ് ഓസോണ്‍ പാളികള്‍ രോഗത്തില്‍ നിന്ന് മുക്തി നേടുന്നത്. ഓസോണ്‍ പാളികളുടെ സംരക്ഷണത്തിനായി ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് ഭൂമിയെ ആസന്ന മരണത്തില്‍ നിന്ന് രക്ഷിക്കുന്നത്. മൂന്നര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഓസോണ്‍ ദ്വാരങ്ങള്‍ പൂര്‍ണമായും അടഞ്ഞ് 1980ന് മുമ്പുള്ള അവസ്ഥയിലെത്തും.

  

 അസംബ്ലിയില്‍ പ്രഭാഷണത്തോടുകൂടി ഓസോണ്‍ ദിന പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു.ശ്രീമതി പി എസ്ഓമന ടീച്ചര്‍,ശ്രീ ടി ജി മോഹനന്‍, ശ്രീമതി അനിത ഇ ആര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് ആറാം തരം വിദ്യാര്‍ത്ഥി ഹരികൃഷ്ണന്‍ വി നായരുടെ ലഘു പ്രഭാഷണവും നടന്നു. പോസ്ടര്‍ പ്രചാരണം കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സ്‌ തല സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഓസോണ്‍  ദിനത്തില്‍ സംഘടിപ്പിച്ചു.






 



No comments:

Post a Comment