സ്വാതന്ത്ര്യദിനാഘോഷം 2014
കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂളില്‍നടന്നസ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍സ്കൂള്‍ മാനേജര്‍ ശ്രീ വി. വിജയരംഗന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ .എം.പി.ഹരിദാസന്‍ മാസ്റ്റര്‍ അസ്സംബ്ലിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്‍ മാനേജരും ഹെഡ്മാസ്റ്ററും കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.റാലിക്ക് ശേഷം സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി.തുടര്‍ന്ന്‍ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മേരിക്കുട്ടി ജെയിംസ് യോഗം ഉത്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡണ്ട് റഷീദ് ആശംസയര്‍പിച്ചു സംസാരിച്ചു.തുടര്‍ന്ന്‍ സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി.ശേഷം കുട്ടികളുടെ പ്രസംഗം,ദേശഭക്തി ഗാന മത്സരം എന്നിവ യോഗത്തിനു മാറ്റുകൂട്ടി.സ്റ്റാഫ് പ്രതിനിധി പി എസ് ഓമന ടീച്ചറിന്‍റെ നന്ദിയോട് കൂടി യോഗ പരിപാടികള്‍ അവസാനിച്ചു.പി ടി എ,എം പി ടി എ ഭാരവാഹികളുടെ സജീവ സാന്നിദ്ധ്യത്തോടുകൂടി പായസ വിതരണവും നടത്തി.
|
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തുന്നു |
|
ഹെഡ്മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു |
|
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുനടന്ന റാലി | | | | | | | | | |
|
|
|
|
|