*****ബ്ലോഗ് രണ്ടാം വയസ്സിലേക്ക്*****
2015-16 അധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം
അക്ഷരപ്പൂക്കളില്‍ തേന്‍ നുകര്‍ന്നുകൊണ്ട് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്ക് കടുമേനി എസ എന്‍ ഡി പി സ്കൂളിന്‍റെ പ്രവേശനോത്സവാശംസകള്‍.....
പ്രവേശനോത്സവം 2015-2016
2015-16 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം 01-06-2015 രാവിലെ 10 മണിക്ക്
പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ചു.സ്കൂള്‍ മാനേജര്‍ ശ്രീ വിജയരംഗന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ഗ്രാമ
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മേരിക്കുട്ടി ജെയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു.പി
ടി എ പ്രസിഡണ്ട് ശ്രീ സിജു കൊടിയന്‍ കുന്നേല്‍,സ്റ്റാഫ് പ്രതിനിധികളായ തോമസ്
മാത്യു സര്‍,ശ്രീമതി പി എസ ഓമന എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. നവാഗതരായ
കുട്ടികള്‍ക്ക്
യൂണിഫോം,ബാഗ്,പാഠപുസ്തകവും വിതരണം ചെയ്തു. നിര്‍ധനരായ കുട്ടികള്‍ക്ക് സഹായ
ഹസ്തവുമായി സ്കൂളിലെ രക്ഷിതാവ് കൂടിയായ ശ്രീ അഹമ്മദ് പള്ളിക്കല്‍ സംഭാവന ചെയ്ത
ബാഗ്,കുട.നോട്ട് ബുക്ക്,വസത്രങ്ങളും അര്‍ഹരായ കുട്ടികള്‍ക്ക് വിതരണം ചെയ്തു.
ശ്രീമതി ഗീത ഇടത്തില്‍ നന്ദി അര്‍പ്പിച്ചു സംസാരിച്ചു.
ജൂബിലി വര്‍ഷത്തോടനുബന്ധിച്ചുണ്ടാക്കിയ
പാചക പ്പുരയുടെ പാല് കാച്ചല്‍ കര്‍മ്മം സ്കൂള്‍ മാനേജര്‍ ശ്രീ
വിജയരംഗന്‍ മാസ്റ്റര്‍,ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍,സ്റ്റാഫ്
അംഗങ്ങള്‍,പി ടി എ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി. ശേഷം മധുരമൂറുന്ന പാല്‍ പായസം തയ്യാറാക്കി
കുട്ടികള്‍ക്ക് വിതരണം ചെയ്തു.