മെട്രിക് മേള 2014-15
കുട്ടികളില്‍ ഗണിത താല്പര്യം വളര്‍ത്തുന്നതിന്‍റെ ഭാഗമായി മൂന്ന്,നാല് ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്കൂള്‍ തല മെട്രിക് മേള 2015 ഫെബ്രുവരി 26 നു 10 മണിക്ക് ആരംഭിച്ചു. തോമസ് മാത്യു സര്‍ ഉദ ഘാടനം ചെയ്ത മേളയില്‍ എസ് ആര്‍ ജി കണ്‍വീനര്‍ ടി ജി മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് മേളയില്‍ പഠനോപകരണ നിര്‍മ്മാണം വര്‍ക്ക് ഷീറ്റ് പൂര്‍ത്തിയാക്കല്‍ തുടങ്ങിയ പഠന പ്രവര്‍ത്തനങ്ങള്‍ നടന്നു .ബാഡ്ജ് നിര്‍മ്മാണം, സ്കെയില്‍ നിര്‍മ്മാണം എന്നിവയില്‍ മൂന്നാം ക്ലാസ്സിലെ കുട്ടികളും ക്ലോക്ക് നിര്‍മ്മാണം ,തൂക്കക്കട്ടി നിര്‍മ്മാണം എന്നിവയില്‍ നാലാം ക്ലാസ്സിലെ കുട്ടികളും വളരെ താല്പര്യത്തോടെ പങ്കെടുത്തു. പഠനോപകരണ നിര്‍മ്മാണത്തില്‍ ഓരോ ഗ്രൂപ്പും കാണിച്ച സൂക്ഷ്മതയും കൃത്യതയും പ്രത്യേകം എടുത്തു പറയേണ്ടതാണ്.മേള രസകരമായും വിജ്ഞാന പ്രദമായും പര്യവസാനിച്ചു.

ബെറ്റി ടീച്ചര്‍ വിജയശ്രീ ടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു |
കുട്ടികള്‍ ക്ലോക്ക് നിര്‍മാണത്തില്‍ |
മോഹനന്‍ മാസ്റ്റര്‍ കുട്ടികളെ ബാഡ്ജ് നിര്‍മാണത്തില്‍ സഹായിക്കുന്നു |
മെട്രിക് മേളയില്‍ പങ്കെടുത്ത കുട്ടികളും അധ്യാപകരും |