News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday 16 October 2014

ലോക ഭക്ഷ്യദിനം



ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ലോക ഭക്ഷ്യ ദിനം സ്കൂളില്‍ ആചരിച്ചു


1945 ല്‍ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആണ്‌ ഒക്‌ടോബര്‍ 16 ഭക്‍ഷ്യ ദിനമായി ആചരിക്കുന്നത്‌.

1979
മുതലാണ്‌ ഈ ദിനാഘോഷം ആരംഭിക്കുന്നത്‌. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ്‌ ഈ ദിവസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്‌.

അന്താരാഷ്ട്ര ഭക്ഷ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് ഏഴില്‍ ഒരാള്‍ പട്ടിണി നേരിടുകയാണ്. അഞ്ചു വയസില്‍ തഴെയുള്ള ഇരുപതിനായിരത്തോളം കുട്ടികളാണ് പട്ടിണി മൂലം മരിക്കുന്നു. 82 രാജ്യങ്ങള്‍ കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുകയും 81.5 കോടി ജനങ്ങള്‍ ദാരിദ്രത്തിലും പട്ടിണിയിലും കഴിയുകയാണ്. ഈ സാഹചര്യത്തിലും ലോകത്ത് ഭക്ഷ്യ ഉത്പ്പാദനം ഗണ്യമായി കുറഞ്ഞു വരുന്നു. ഭക്ഷണത്തിന്റെ ആളോഹരി ഉപയോഗമാകട്ടെ 1980ല്‍ 326 കിലോഗ്രാം എന്നതായിരുന്നു. 2011 എത്തിയപ്പോള്‍ ഇത് 307 കിലോഗ്രാം ആയി കുറഞ്ഞു. ദരിദ്ര രാജ്യങ്ങളിലാകട്ടെ ഇത് 125 കിലോഗ്രാം മാത്രമാണ്.


ഇന്ത്യയില്‍ ലോക ഭക്ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത്‌ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌.

തോടുള്ള ഭക്ഷ്യ ധാന്യങ്ങള്‍ - ചോളം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച്‌ കഴിക്കുക, തവിടുള്ള ധാന്യങ്ങള്‍ - ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാല്‍, തൈര്‍, വെണ്ണ, കടല, എള്ള്‌, ഉഴുന്ന്‌, സോയാബീന്‍, കൂണ്‌, കടല്‍ മീനുകള്‍ എന്നിവ കഴിക്കുക.

അതാത്‌ കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടില്‍ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ്‌ പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്‌, പപ്പായ, നാരകം എന്നിവ കൂടുതല്‍ വളര്‍ത്തുക.

 
ചിന്തിക്കുക...ഭക്ഷിക്കുക.....രക്ഷിക്കുക.

സ്കൂള്‍ മാനേജര്‍ കുട്ടികള്‍ക്ക്‌ ഭക്ഷ്യദിന സന്ദേശം നല്‍കുന്നു