ചിറ്റാരിക്കാല്‍ ഉപ ജില്ലാ കലോല്‍സവത്തില്‍ യു പി വിഭാഗം കഥാ പ്രസംഗത്തില്‍ ഒന്നാം സ്ഥാനത്തി നര്‍ഹയായ ആല്‍ബിയ കെ ടോമി |
ചിറ്റാരിക്കാല്‍ ഉപ ജില്ലാ കലോല്‍സവത്തില്‍ യു പി വിഭാഗം മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനത്തി നര്‍ഹയായ ജിബിന ജോസഫ് |
ചിറ്റാരിക്കാല്‍ ഉപ ജില്ലാ കലോല്‍സവത്തില്‍ യു പി വിഭാഗം ഹിന്ദി കവിതാ രചനയില്‍ ഒന്നാം സ്ഥാനത്തി നര്‍ഹയായ ജിബിന ജോസഫ് |
!!!!!!!!!!!!!!!!!!!!!!!!!സ്വാഗതം 2015-16!!!!!!!!!!!!!!!!!!!!!!!
ഒന്നാം ക്ലാസ്സിലെ എന്‍റെ വീട് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് വരച്ച ചിത്രം
നിദ ഫാത്തിമ (I B) |
********************************സ്വാഗതം 2014-15********************************
ഭാഗ്യ ചക്രവുമായി രണ്ടാം തരാം വിദ്യാര്‍ഥി രേവതി ഇ എസ് |
ഒന്നാം തരാം വിദ്യാര്‍ഥികള്‍ മച്ചിങ്ങ വണ്ടിയുമായി .. |
സന്തോഷ ദായകമാം സ്നേഹയാഗം
വീണ്ടുമിതാ കണ്മുന്നില്‍
ദേവതാരില്‍
പൂമലക്കാട്ടിലെ ഒരു മൂലയില്‍ ഒരു പാവം നെല്ലിമരമുണ്ടായിരുന്നു.മറ്റു മരങ്ങള്‍ അതിനെ എപ്പോഴും കളിയാക്കുമായിരുന്നു.എടാ നെല്ലി... നിന്നെ എന്തിനു കൊള്ളും നിന്‍റെ തടി വിറകിനു പോലും വേണ്ട. കായ്കള്‍ക്കാവട്ടെപുളിയും ചവര്‍പ്പും.നീ വൃക്ഷ കുല ത്തിനു അപമാനമാണ്.പാവം നെല്ലി അതെല്ലാം കേട്ട് തല കുനിച്ചു നിന്നു.അങ്ങനെയിരിക്കെ കൊടും വരള്‍ച്ച വന്നു.കാടും നാടും ഉണങ്ങിക്കരിഞ്ഞു. മൃഗങ്ങള്‍ പട്ടിണി പൂണ്ട് നെട്ടോട്ടമായി.കുറ്റിച്ചെടികളും പുല്ലും തീരെ ഇല്ലാതായി. വിശന്നു വലഞ്ഞ ഒരു പുള്ളി മാനും തള്ള മാനും ഭക്ഷണം തേടി വലഞ്ഞു.ഒടുവില്‍ പ്ലാവിനെ സമീപിച്ചു.പ്ലാവ് മരമേ ഞങ്ങള്‍ക്ക് വിശന്നിട്ടു വയ്യ ഒരു ചക്കപ്പഴം തരുമോ?ഹും ചക്കപ്പഴം തരാനോ? എന്‍റെ മുന്നില്‍ നിന്നും പൊയ്ക്കോ വേഗം.ഇല്ലെങ്കില്‍ നിങ്ങളെ ചമ്മന്തിയാക്കും ഞാന്‍.മാവിനോടും ആഞ്ഞിലി യോടൊക്കെ ചോദിച്ചിട്ടും മാനുകള്‍ക്ക് ഒന്നും ലഭിച്ചില്ല. ഒടുവില്‍ മാന്‍കുട്ടി നെല്ലി മരത്തെ ദയനീയമായി നോക്കി.അനുഭാവ പൂര്‍വം നെല്ലിമരം കൊമ്പ് താഴ്ത്തി. ധാരാളം നെല്ലിക്കകള്‍ നല്‍കി. അവര്‍ സന്തോഷത്തോടെ നെല്ലിക്ക തിന്നു വിശപ്പ് മാറ്റി. ഹായ് എന്ത് രുചി.... ആര്‍ക്കും ഉപകാരമില്ലാതെ തേന്‍ വരിക്കയും തേന്‍ മാവും ഉണ്ടായിട്ടെന്തിനാ അവയെക്കാള്‍ എത്ര നല്ലതാണീ കുരുന്നു നെല്ലിക്കകള്‍.മാനുകളുടെ വാക്കുകള്‍ കേട്ട്‌ആ വന്‍ മരങ്ങള്‍ നാണിച്ചു പോയി.
ഉപ ജില്ലാ കായിക മേള വിജയികള്‍**********
രാഗേഷ് പി ആര്‍ (III A)(100M,50M&RELAY ) |
സ്റ്റെല്ല മരിയ,ഹിബ ഫാത്തിമ ,ഋതു നന്ദ സലജന്‍,സാദിയ ബുജൈര്‍(IVB)(RELAY IIIrd prize) |
ഡെല്‍വിന്‍ ഫിലിപ്പ് (VIB)(100M7RELAY) |
അമൃത ശിവന്‍(VI B)(100M Ist prize) |
ഷെല് ന തോമസ്(VIIA)(Disc Throw IInd prize) |
മിലന്‍ ജോജി ,മിഥ് ലാജ് വി സി ,രാഗേഷ് പി ആര്‍ ,ദീപക് (relay IIIrd prize) |
ഉപജില്ലാ ശാസ്ത്രമേള വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ ..............
സോഷ്യല്‍ സയന്‍സ് വര്‍ക്കിംഗ് മോഡല്‍ (IIIrd A GRADE)(മുഹമ്മദ് ശിഹാബ്&ഡെല്ലോ സാബു) |
അഞ്ജു എലിസബത്ത് (VII B )(വുഡ് കാര്‍വിംഗ് Ist A Grade) |
അമല തോമസ് & ആതിര പി ബി (സയന്‍സ് സ്റ്റില്‍ മോഡല്‍ B Grade) |
നയന റോസ് ബിജു VII B(സോഷ്യല്‍ പ്രസംഗം IInd A Grade) |
റിച്ചാര്‍ഡ് പി ജെ & മുഹമ്മദ്‌സിനാന്‍ എ എസ്(IV B)(സിമ്പിള്‍ എക്സ്പിരിമെന്‍റ് A Grade) |
*****************************************************************************************
ബാലവേദി ............
നാലാം തരം. ബി യില്‍ ക്ലാസ്സ് തല നടത്തി |
******************************************************************************
***ചിരട്ട ചെണ്ടയും , ഈര്‍ക്കില്‍ വീടുമായി ഒന്നാംതരം വിദ്യാര്‍ത്ഥികള്‍***
പഠനത്തിന്‍റ ഭാഗമായി ഒന്നാംതരത്തിലെ ശ്രീമതി.സുമലത ടീച്ചറുടെയും ,ശ്രീമതി. ഷിജി ടീച്ചറുടെയും നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികള്‍ കടലാസും ,ചിരട്ടയും,ഈര്‍ക്കിലിയും കൊണ്ട് നിര്‍മ്മിച്ച ചിരട്ടചെണ്ട ,ഈര്‍ക്കില്‍ വീട് എന്നിവ..............
******************************************************************************************************************************
സ്കൂള്‍ തല സയന്‍സ് ക്വിസ് മത്സര വിജയികള്‍
എല്‍ പി വിഭാഗം
ഒന്നാം സ്ഥാനം :റിച്ചാര്‍ഡ് പി ജിജോ
രണ്ടാം സ്ഥാനം :സ്വാഗത് ടി പി
യു പി വിഭാഗം
ഒന്നാം സ്ഥാനം :ഡെല്ലോ സാബു
രണ്ടാം സ്ഥാനം:അര്‍ജുന്‍ ബിനോജന്‍
*************************************************************************************************************************************എല്‍ പി വിഭാഗം
ഒന്നാം സ്ഥാനം :റിച്ചാര്‍ഡ് പി ജിജോ
രണ്ടാം സ്ഥാനം :സ്വാഗത് ടി പി
യു പി വിഭാഗം
ഒന്നാം സ്ഥാനം :ഡെല്ലോ സാബു
രണ്ടാം സ്ഥാനം:അര്‍ജുന്‍ ബിനോജന്‍
കവിത
ഭൂമിയുടെ നൊമ്പരം
കരയുവാന്‍ വയ്യെനിക്കീ ജന്മം
തുള്ളിത്തുളുംബുന്ന കണ്ണ് നീരാല്‍
കരയുവാന്‍ വയ്യയീ ജന്മത്തില്‍ വേപഥു
പിടയുന്നൊരീ ഗ്രാമ തീരത്തില്‍
കുന്നില്ല മലയില്ല വയലില്ല പുഴയില്ല
ഫ്ലാറ്റുകള്‍ മാത്രമേ മണ്ണിലുളളു
വയലിന്‍ വരമ്പിലോ തത്തകളില്ല
കുന്നിന്‍ ചെരുവിലോ പച്ചപ്പുമില്ല
വസന്തം പോയൊന്നുരച്ചു കിളിക്കൂട്ടം വിലപിച്ചു
ശലഭങ്ങള്‍ ചിറകറ്റു
വഴിവക്കില്‍ വീണടിഞ്ഞു
കരിവണ്ടിന്‍ പ്രണയമില്ല
മലരി ന്‍റെ ചിരിയില്ല
അരികിലേക്കു കടന്നെത്തും
വറുതിയുടെ മുരള്‍ച്ച
മണ്‍ തരികളുളളു പൊള്ളി
യെരി പൊരി കൊണ്ടിടും കാലം
വെമ്പുന്നു വിരളുന്നു വിളറുന്നു ഭൂമി
ഒന്നുറക്കെ കരയുന്നു ഭൂമി ..
ദില്‍ന ടി കെ(VII C )
***********************************************************************************ARUNIMA S NAIR(I B) |
ആന്‍സ് സിജു (I B) |
നന്മ ചൊരിയുന്ന ഗ്രാമം
ഒരു ഗ്രാമത്തില്‍ മനോഹരമായ നെല്‍ കൃഷി ഉണ്ടായിരുന്നു.എല്ലാ കൊല്ലവും അവിടെ നെല്ല്
കൊയ്യുകയും മെതിക്കുകയും ചെയ്യും.ഇക്കൊല്ലവും അതുപോലെ തന്നെ ചെയ്തു. പക്ഷെ അതിലൊരു
മാറ്റo സംഭവിച്ചു.ഇക്കൊല്ലം നല്ല വിളവു ലഭിച്ചത് കൊണ്ട് അവര്‍
ആ ഗ്രാമത്തിലെ രാജാവിനെ ക്ഷണിച്ചു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവര്‍ നെല്ല് നല്‍കി. അപ്പോള്‍ രാജാവ് പറഞ്ഞു നിങ്ങള്‍ ചെയ്തത് നല്ല കാര്യമാണ്.
നിങ്ങള്‍ ഈ നാടിന്‍റെ അഭിമാനമാണ്.അതു കേട്ടപ്പോള്‍ കൃഷിക്കാര്‍ക്ക് സന്തോഷം
തോന്നി.എല്ലാ കൊല്ലവും നല്ല വിളവ് കിട്ടട്ടെ, നന്നായി പ്രയത്നിക്കുക എന്ന് പറഞ്ഞ്
രാജാവ് കൊട്ടാരത്തിലേക്ക് മടങ്ങി.
NANDU N(III B)
പ്രണവ് പി എസ്(VI B) |
മുഹമ്മദ് ടിപി (IV B) |
Add caption |
കുട്ടിക്കവിത
എന്‍റെ കേരളം
കേരളം കേരളം എന്നുടെ നാട് കേരളം
മലയാള ഭാഷയ്ക്ക്പെരുമ
പുലര്‍ത്താന്‍ ഒരു നാടുണ്ട് കേരളം
കഥകളിയുടെ നാടാണ്
തിരുവാതിരയും ഒപ്പനയും
ഓട്ടന്‍ തുള്ളലുംഇവിടുണ്ട്
കുഞ്ചന്‍ പാടിയ നാടാണെ
കേരം തിങ്ങും നാടുണ്ടെങ്കില്‍
ഒരേയൊരു നാട് മമ കേരളം
ഓണം വിഷുവും ക്രിസ്മസ് രാവും
ഒത്തു ചേരും നാടാണ്
പുഴകളോഴുകും നാടാണെ
വള്ളം കളിയുടെ നാടാണെ
കേരളം കേരളം എന്നുടെ നാട് കേരളം
പ്രാവ്
നെല്ലു വിതച്ചത് എങ്ങനറിഞ്ഞു?
കൂട്ടമായ് വന്നതു പേടികൊണ്ടോ
കൂട്ടുകാരോടുള്ള സ്നേഹം കൊണ്ടോ?
നെല്ലു വിളയുമ്പോള്‍ കൂട്ടമായ് വന്ന്
പാടത്തിറങ്ങുന്ന പ്രാവുകളെ!
ആരാനും നട്ടതു കൊയ്യാനും തിന്നാനും
ആരു പറഞ്ഞു പ്രാവുകളെ?
ഹിബ ഫാത്തിമ (IV B)
അമ്മ
വാത്സല്യ നിധിയായ
അമ്മ
സ്നേഹപ്പാല്‍ക്കടലാണന്‍റെ അമ്മ
കാല്‍ വഴുതി
വീണിടുമ്പോള്‍ കൈകളാല്‍ താങ്ങുമെന്നമ്മ
അമ്മതന്‍ സ്നേഹം അനുഭവിച്ചു
കാരുണ്യ സ്പര്‍ശം ഞാനറിഞ്ഞു
എന്‍റെ
കുഞ്ഞു മനസ്സിലെ നൊമ്പരങ്ങള്‍
സ്നേഹ ചുംബനത്താല്‍ മായ്ക്കുമമ്മ
അനാഥരായ
കുഞ്ഞുങ്ങള്‍ തന്‍
നൊമ്പരങ്ങള്‍
പറഞ്ഞു തന്നമ്മ
എന്‍ കുഞ്ഞു
ഹൃദയത്തിനുള്ളിലും
കരുണ തന്‍
നറുമലര്‍ വിരിയിച്ചു
വൃദ്ധരാം മാതാപിതാക്കളെ
വൃദ്ധസദനത്തിലാക്കുന്ന മക്കള്‍
പൊയ്പോയ കാലത്ത് ചെയ്തവയൊന്നും
സ്മരിക്കുവാന്‍ പോലും സന്നദ്ധരല്ല.....
ASHA DEVASSIA(IIIB)
ASHA DEVASSIA(IIIB)
അയ്യോ
വേണ്ട.........
പാട്ടുകള്‍ പാടണ തത്തമ്മേ
പൂച്ച വരുന്നേ തത്തമ്മേ
മിണ്ടരുതൊന്നു തത്തമ്മേ
കൂട്ടിലിരിക്കണ തത്തമ്മേ
കൂട്ടില്‍ നിന്നുമിറങ്ങരുതേമുഹമ്മദ് സിനാന്‍ (IV B) |
കഥ
പരുന്തമ്മയും കോഴിയമ്മയും
ഒരു മരത്തില്‍ കൂടുകെട്ടി പരുന്തമ്മ മുട്ടയിട്ടു.അവള്‍ക്ക് മുട്ട
വിരിഞ്ഞ്മൂന്നു കുഞ്ഞുങ്ങളുണ്ടായി.അതേ മരത്തിന്‍റെ ചുവട്ടില്‍
കരിയിലകള്‍ കൂട്ടിയിട്ട് അതില്‍ മുട്ടയിട്ട് ഒരു കോഴിയമ്മയും
അടയിരിക്കുന്നുണ്ടായിരുന്നു.അവള്‍ക്ക് മുട്ട വിരിഞ്ഞ് മൂന്നു കോഴിക്കുഞ്ഞുങ്ങള്‍ ഉണ്ടായി.പരുന്തമ്മ ഒരു ദിവസം അതില്‍ ഒരു കോഴിക്കുഞ്ഞിനെ റാഞ്ചിയെടുത്ത് പരുന്തിന്‍ കുഞ്ഞുങ്ങള്‍ക്ക് തിന്നാന്‍ കൊടുത്തു. ഇനി എന്‍റെ കുഞ്ഞുങ്ങളെ റാഞ്ചിയെടുത്താല്‍!!!പരുന്തമ്മക്ക് താക്കീത് നല്‍കി.എന്നാല്‍ പരുന്തമ്മ വീണ്ടും ഒരു കോഴിക്കുഞ്ഞിനെ റാഞ്ചി പരുന്തിന്‍ കൂട്ടിലേക്ക് കൊണ്ടുപോയി. കോഴിയമ്മക്ക് അതുകണ്ട് ദേഷ്യവും സങ്കടവും വന്നു.അവള്‍ ചുള്ളിക്കമ്പുകളും കരിയിലകളും കൂട്ടിയിട്ട് പരുന്തമ്മയുടെ കൂടിന് താഴെ തീയിട്ടു. തീയും പുകയും പരുന്തിന്‍റെ കൂട്ടിലേക്കുയര്‍ന്നു.പരുന്തിന്‍റെ കുഞ്ഞുങ്ങള്‍ വീര്‍പ്പുമുട്ടി കരയാന്‍ തുടങ്ങി.
അതു കണ്ടപ്പോള്‍ പരുന്തമ്മക്ക് സങ്കടമായി.അവള്‍ ഉടനെ കോഴിക്കുഞ്ഞിനെ കോഴിയമ്മക്ക് തിരികെ കൊണ്ടുപോയി കൊടുത്തു.ഒരു കോഴിക്കുഞ്ഞിനെ പിടിച്ചു തിന്നതിനു മാപ്പപേക്ഷിക്കുകയും ചെയ്തു.കോഴിയമ്മ പരുന്തമ്മയോട് ക്ഷമിച്ചു. അവള്‍ തീ കെടുത്തി പരുന്തിന്‍ കുഞ്ഞുങ്ങളെ രക്ഷിച്ചു.
യദു കൃഷ്ണന്‍ (III B)
കവിത
മലര്‍
നറുമണമേകും പൂവുകള്‍ നല്‍കും
നറുമണം വീശിയൊളിഞ്ഞും തെളിഞ്ഞും
പുതു മണം നീളെ
പരന്നും നിരന്നും
മൊട്ടുകളായ് വിരിഞ്ഞും തെളിഞ്ഞും
നറുമണമേകി മെല്ലെ തൊഴുതും!
പല പല നിറവും മണവുമേകി
പുഷ്പ സുഗന്ധം പരത്തുന്നു
പൂവുകളുടെ നറുമണം കണ്ട്
തേന്‍ നുകരാനായ് ശലഭങ്ങള്‍
വരവായ്
മലര്‍മേനി മൃദുവായ് അടരുന്നത്
കാണാന്‍ എന്തൊരു മനോഹാരിത ........
അസ്ന. പി
(VI B)
MIQDAD(IV B) |
ചെറുകഥ
RIZVANA(VI B) |
മുഫീദ അയ്യൂബ് (VI B)
മലയാളമേ നമിക്കുന്നു
മലയാളമാണന്‍റെ ഭാഷ
ശ്രേഷ്ടമാണി നല്ല ഭാഷ
മലയോര മണ്ണിന്‍റെ മണമുള്ള ഭാഷ
ശ്രേഷ്ടമാണി നല്ല ഭാഷ!
കേരാമൃതംപോലെ ഔഷധ വീര്യവും
കണിക്കൊന്ന തന്‍ ധന്യ വിശുദ്ധി യും
ഒത്തു ചേര്‍ന്നതാം മാതൃഭാഷ
മലനാടിന്‍റെ തമിഴാണ് പഴയ ഭാഷ
വര്‍ഷങ്ങളായി ജീവിച്ച മാതൃഭാഷ
ഭാഷാ ഗവേഷകര്‍ ചൊല്ലിടുമ്പോള്‍
സന്തോഷമുണ്ടഭിമാനമുണ്ട്
മറ്റു ഭാഷകളില്‍ പഠനം നടത്തുവാന്‍
ആവേശം കൊള്ളുന്ന മലയാളികള്‍
നെഞ്ചിനുള്ളിലെ അമൃത് പോലെ
മാതൃത്വ ഭാഷയെ കൈക്കൊള്ളണം
തുഞ്ചനും കുഞ്ചനും ഉണ്ണായി വാര്യരും
ആശാനും കവികളും ലാളിച്ചു പോറ്റിയ മലയാളമേ
നിന്നെ നമിക്കുന്നു സാഗരം ഞാന്‍!
കഥ
തുന്നല്‍ക്കാരന്‍റെ സമ്മാനം
സൂര്യ പുരിയിലെ രാജാവായിരുന്നു ജയവര്‍ധനന്‍ .
രാജാവിന്‍റെ പിറന്നാള്‍ ദിനം
വന്നു .കൊട്ടാരത്തില്‍ എല്ലാവരും രാജാവിന് വിലപിടിപ്പുള്ളസമ്മാനങ്ങള്‍ നല്‍കുന്നതിനെ
കുറിച്ച് സംസാരിക്കാന്‍
തുടങ്ങി. .കൊട്ടാരത്തിലെ തുന്നല്‍ക്കാരനായ അപ്പുണ്ണി മാത്രം രാജാവിനു എന്ത് നല്‍കണമെന്നറിയാതെ വിഷമിച്ചു. രാത്രി
വീട്ടിലെത്തിയ അയാള്‍
ഭാര്യയോട് എല്ലാ കാര്യവും പറഞ്ഞു
“ രാജാവ് വളരെ ഇഷ്ട്ടപ്പെടുന്ന ഒരു
വസ്തു നമ്മുടെ കയ്യിലുണ്ട്” ഭാര്യ
സമാധാനിപ്പിച്ചു .പിറ്റേന്ന്
കൊട്ടാരത്തിലെത്തിയ അപ്പുണ്ണി ഒരു പൊതി
സമ്മാനമായി രാജാവിന് നല്‍കി
. രാജാവ് പൊതി തുറന്ന്
പഴയ ഒരു വസ്ത്രം പുറത്ത് എടുത്തു. അതുകണ്ട് കൊട്ടരത്തിലുള്ളവര്‍ ചിരിക്കാന്‍ തുടങ്ങി.
“ രാജാവിനെ കളിയാക്കിയ അപ്പുണ്ണിക്ക്
നല്ല ശിക്ഷ കിട്ടും”
ചിലര്‍ അടക്കംപറഞ്ഞു.
പെട്ടെന്ന്
രാജാവ് അപ്പുണ്ണിയെ ആലിംഗനം ചെയ്തു. എന്നിട്ട്
ചോദിച്ചു
: എവിടുന്നു കിട്ടി ഈ വസ്ത്രങ്ങള്‍?
ഇവയെല്ലാം എന്‍റെ കുട്ടിക്കാലത്തെതാണല്ലോ!.
“
പ്രഭോ, അങ്ങ് ഉപേക്ഷിച്ചെങ്കിലും ഞങ്ങള്‍ക്ക് അത് വിലപ്പെട്ടതാണ്. ഞാനും
ഭാര്യയും അത് സൂക്ഷിച്ചു വച്ചിരുന്നു”
രാജാവിന്‍റെ മുഖം സന്തോഷം കൊണ്ട്
തിളങ്ങി, ഏത് മനുഷ്യനും അവന്‍റെ കുട്ടിക്കാലം ഏറെ
പ്രിയപ്പെട്ടതാണ് . ഈ വസ്ത്രം കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ
കുട്ടിക്കാലത്ത് എത്തിപ്പെട്ടുപോയി.......
രാജാവിന്‍റെ
കുട്ടിക്കാല ഓര്‍മ്മകÄ സമ്മാനിച്ച അപ്പുണ്ണി കൈ നിറയെ സമ്മാനവുമായിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്.
{കുട്ടിക്കവിത}
.........എന്‍റെ വിദ്യാലയം...........
വിദ്യ എന്നമണിച്ചെപ്പു തുറക്കുന്ന
ലോകത്തേയ്ക്ക് വെളിച്ചം നല്‍കിയെന്നെ-
മാടിവിളിച്ചു.
വിദ്യാലയത്തിന്‍റെ അക്ഷരമുറ്റത്ത്
അക്ഷരം കണ്ടുഞാന്‍ അന്നൊരുനാള്‍
സ്വര സ്തുതിയുള്ളൊരു സ്വരാക്ഷരമാണ്
ഞാന്‍ സ്വരത്തില്‍ ചൊല്ലി തിരികൊളുത്തി
അധ്യാപകരെന്നെ ചൊല്ലി പഠിപ്പിച്ച
മഴയെന്ന പാഠമെനിക്കറിയാം
മാതാ പിതാ ഗുരു എന്ന വചനം
ഞാന്‍ ദൈവ ചരിതമായി കേട്ടോരുനാള്‍
അന്നെന്‍ മനസ്സില്‍ ഞാന്‍ പൂജിക്കുന്നൊരു-
സരസ്വതീക്ഷേത്രമായിനിന്നുവെന്‍ വിദ്യാലയം
.....................വിജിത
പി വി
(ആറാം തരം
വിദ്യാര്‍ത്ഥിനി)
{കുട്ടി ക്കവിത}
മഴ
ഇനി മഴയുടെ ഊഴമാണ്
പെയ്തു നിറയാന്‍
കാത്തിരിക്കുന്ന
മണ്ണും മനസും
അന്ന് മഴയ്ക്ക്
കൂട്ട്
പോയത്
കാറ്റായിരുന്നു
പെയ്ത് വീണപ്പോള്‍
കാറ്റ് ആര്‍ത്തലച്ചു ........ലോകം വിറച്ചു
മഴയെ
കാത്തിരുന്നമനുഷ്യന്‍ പറഞ്ഞു
എന്തൊരു നശിച്ച
മഴ.
പിന്നെ മഴയ്ക്ക്
കൂട്ട് പോയത് ഇടിമിന്നലായിരുന്നു
അശരീരി
പ്രവാഹമായി മിന്നല്‍
പലതും
കരിച്ചുണക്കി-
അപ്പോഴും
മനുഷ്യന്‍ പറഞ്ഞു
എന്തൊരു നശിച്ച
മഴ.
അങ്ങനെ പലരും
മഴയ്ക്ക് കൂട്ടുവന്നു-
മഴയെ
നശിപ്പിച്ചു
പിന്നീടൊരിക്കലും
മഴ പെയ്യുകയായിരുന്നില്ല-
മഴ കരയുകയയിരുന്നില്ല.
.......അഭിനന്ദ് പദ്മനാഭന്‍
( ആറാം തരം വിദ്യാര്‍ഥി)
പ്രകൃതിയാം അമ്മ
(ഫാത്തിമത്ത് സഹല ,ആറാം തരം വിദ്യാര്‍ഥിനി)
പ്രകൃതിയാം അമ്മ
എന്നമ്മയാം ഭൂമിയെ ഓര്‍ക്കാതെ നാമിന്നു
തിന്മയിലൂടെ നടക്കുന്നു
പ്രകൃതിയുടെ മനസും അമ്മയുടെ
സ്നേഹവും
അറിയാത്ത മനുഷ്യരായി നാം -
മാറുന്നു
ആയിരങ്ങളില്‍ ഒരുവനായുള്ളതില്‍
അതിലൊന്നായ് നാം മാറുക
അമ്മയെന്ന ഭൂമിയെ സന്തുഷ്ട്ടയാക്കുന്ന
മക്കളായ് നാം പ്രവര്‍ത്തിക്കുക
പ്രകൃതിയാം
അമ്മയെയ നാം പ്രവര്‍ത്തിക്കുക(ഫാത്തിമത്ത് സഹല ,ആറാം തരം വിദ്യാര്‍ഥിനി)
No comments:
Post a Comment