News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Wednesday, 4 February 2015

         എസ് എന്‍ ഡി പി സ്കൂള്‍ ഇനി   പുതിയ   കവാടത്തിലൂടെ ............

         കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂള്‍ പ്രവേശന കവാടം ഉദ്ഘാടനം ശ്രീ ഡോ :ടി എ മുഹമ്മദ്‌ കുഞ്ഞി  04/02/2015 ബുധനാഴ്ച്ച 2 മണിക്ക് നിര്‍വഹിച്ചു.

                                  

             സ്കൂളിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയും സ്കൂള്‍ ലീഡരുമായിരുന്ന ഡോ: ടി എ മുഹമ്മദ്‌ കുഞ്ഞി നമ്മുടെ സ്കൂളിന്‍റെ 50  വര്‍ഷത്തെ പുരോഗതിയില്‍ മുഖ്യ സാന്നിദ്ധ്യമായിരുന്നു.അദ്ധേഹത്തിന്‍റെ പിതാവ്‌ ശ്രീ അസ്നാറിന്റെയും മാതാവ്‌ ഫാത്തിമയുടെയും പാവന സ്മരണയ്ക്കായി സ്കൂളിനു പ്രവേശന കവാടം നിര്‍മ്മിച്ചു നല്‍കിയിരിക്കുകയാണ് .ഒപ്പം തന്നെ ആദുര സേവന രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഒരു വ്യക്തിത്വത്തിന്‍റെ ഉടമ കൂടിയായ ഡോ: ടി എ മുഹമ്മദ്‌ കുഞ്ഞിക്ക് സ്കൂളിന്‍റെയും മാനേജ്മെന്റിന്‍റെയും സര്‍വ്വോപരി പി ടി എ യുടെയും വിദ്യാര്‍ഥികളുടെയും സ്നേഹോഷ്മളമായ ആശംസകള്‍ അര്‍പ്പിക്കുന്നു.  







എസ് എന്‍ ഡി പി ശാഖാ പ്രസിഡന്‍റ് എം സന്തോഷ്‌ കുമാര്‍ഡോ: മുഹമ്മദ്‌ കുഞ്ഞിയെ പൊന്നാട അണിയിക്കുന്നു

അമ്മ അറിയാന്‍

എസ്എസ് എ യുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന അമ്മ അറിയാന്‍ എന്ന പരിപാടി 30/01/2015 വെള്ളിയാഴ്ച രാവിലെ 11 മണിക്ക്  സ്കൂളില്‍ നടത്തപ്പെട്ടു. ബി ആര്‍ സി ട്രെയിനര്‍മാരായ  സുരേഷ്കുമാര്‍,ഷേര്‍ളി സിറിയക്‌ എന്നിവര്‍ ക്ലാസ്‌ കൈകാര്യം ചെയ്തു.






 രക്തസാക്ഷി ദിനം - മൗനം ആചരിച്ചു
      നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ അറുപത്തി എഴാം രക്തസാക്ഷിത്വ  ദിനമായ ജനുവരി 30 . 11 മണിക്ക് വിദ്യാര്‍ഥികളും അധ്യാപകരും  മൗനം  ആചരിച്ചു.