News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday 25 June 2015

കള്‍ചറല്‍ ആക്റ്റിവിറ്റി



   പുതിയ  പാഠപദ്ധതി നടപ്പിലാക്കിയ  കള്‍ചറല്‍  ആക്റ്റിവിറ്റിയുടെ  ഭാഗമായി  ഏഴാംതരം  വിദ്യാര്‍ത്ഥികളായ  ,വിമല്‍ , ചന്ദ്രദാസ്  എന്നിവര്‍ നടത്തിയ അന്യംനിന്നുപോകുന്ന കലാരൂപങ്ങളില്‍ ഒന്ന്...................................................
Add caption

ജൂണ്‍ 19 വയനാ ദിനം

       


  പി എന്‍.  പണിക്കര്‍  അനുസ്മരണ ദിനം






 ഗ്രന്ഥ ശാലാ പ്രസ്ഥാനത്തിലൂടെ വായന വളര്‍ത്തുന്നതിനു പി എന്‍ പണിക്കര്‍ ചെയ്ത സേവനങ്ങളെ പുരസ്കരിച്ച് അദേഹത്തിന്‍റെ ചരമ ദിനമായ ജൂണ്‍ 19 വയനാ ദിനമായി ആചരിച്ചു വരുന്നു.
         
                          കടുമേനി എസ് എന്‍ ഡി പി സ്കൂളില്‍ വായനാദിനം ആഘോഷിച്ചു. എഴുത്തുകാരിയും കവയിത്രിയുമായ ജയലക്ഷ്മി ടീച്ചര്‍ വയനാ ദിനം ഉദ്ഘാടനം ചെയ്തു. പി എന്‍ പണിക്കര്‍ അനുസ്മരണവും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളുമായിആശയങ്ങള്‍ പങ്കു വെച്ചു. സ്കൂള്‍ മാനേജര്‍ ശ്രീ വിജയ രംഗന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍ ,പി ടി എ പ്രസിഡന്റ് ശ്രീ സിജു കൊടിയന്‍ കുന്നേല്‍,മാസ്റ്റര്‍അഭിനന്ദ്‌ പദ്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.ഏഴാം തരം വിദ്യാര്‍ഥി  മുഹമ്മദ്‌ ജസീല്‍  വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ 'വിശ്വ വിഖ്യാതമായ മൂക്ക്‌' പുസ്തക പരിചയം നടത്തി.ആശംസയര്‍പ്പിച്ചു ശ്രീമതി ഗീത ഇടത്തില്‍,ശ്രീമതി ബെറ്റി ജോസഫ്‌  എന്നിവര്‍ സംസാരിച്ചു.ശ്രീ ടി ജി മോഹനന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം ലൈബ്രറി പുസ്തകം വിതരണം  ചെയ്തു.