പി എന്‍. പണിക്കര്‍ അനുസ്മരണ ദിനം
ഗ്രന്ഥ ശാലാ പ്രസ്ഥാനത്തിലൂടെ വായന വളര്‍ത്തുന്നതിനു പി എന്‍ പണിക്കര്‍ ചെയ്ത സേവനങ്ങളെ പുരസ്കരിച്ച് അദേഹത്തിന്‍റെ ചരമ ദിനമായ ജൂണ്‍ 19 വയനാ ദിനമായി ആചരിച്ചു വരുന്നു.
കടുമേനി എസ് എന്‍ ഡി പി സ്കൂളില്‍ വായനാദിനം ആഘോഷിച്ചു. എഴുത്തുകാരിയും കവയിത്രിയുമായ ജയലക്ഷ്മി ടീച്ചര്‍ വയനാ ദിനം ഉദ്ഘാടനം ചെയ്തു. പി എന്‍ പണിക്കര്‍ അനുസ്മരണവും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളുമായിആശയങ്ങള്‍ പങ്കു വെച്ചു. സ്കൂള്‍ മാനേജര്‍ ശ്രീ വിജയ രംഗന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍ ,പി ടി എ പ്രസിഡന്റ് ശ്രീ സിജു കൊടിയന്‍ കുന്നേല്‍,മാസ്റ്റര്‍അഭിനന്ദ് പദ്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.ഏഴാം തരം വിദ്യാര്‍ഥി മുഹമ്മദ് ജസീല്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'വിശ്വ വിഖ്യാതമായ മൂക്ക്' പുസ്തക പരിചയം നടത്തി.ആശംസയര്‍പ്പിച്ചു ശ്രീമതി ഗീത ഇടത്തില്‍,ശ്രീമതി ബെറ്റി ജോസഫ് എന്നിവര്‍ സംസാരിച്ചു.ശ്രീ ടി ജി മോഹനന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം ലൈബ്രറി പുസ്തകം വിതരണം ചെയ്തു.
No comments:
Post a Comment