News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Sunday, 6 September 2015

അദ്ധ്യാപകദിനം 2015

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു.


1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
   
അധ്യാപകദിനത്തില്‍  സ്കൂളില്‍     അദ്ധ്യാപകരെ  അനുമോദിക്കുന്ന      റിട്ടേഡ്  അദ്ധ്യാപകനും   സ്കൂള്‍ മാനേജറും  കൂടി ആയ     ശ്രീ. വി .വിജയ രംഗന്‍  മാസ്റ്റര്‍ 

കടുമേനി ശാന്തിഭവന്‍ കോണ്‍വെന്‍ടില്‍ എസ് എന്‍ ഡി പി എ യു പി സ്കൂളിലെ കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും ചേര്‍ന്ന് ഓണസദ്യ നല്‍കിയപ്പോള്‍............ പ്രിയ കൂട്ടുകാരെ നമുക്ക് കണ്ണുകള്‍ ഉണ്ടെങ്കിലും കാണാന്‍ മറക്കുന്ന ചില കാഴ്ചകളാണ്ഇവ. ഇങ്ങനെ ഉള്ള അനാഥ ജീവിതങ്ങള്‍ ഒരിക്കലും കാണാതെ പോകരുതേ........കുഞ്ഞുമക്കളെ കണ്ടപ്പോള്‍ അമ്മമാരുടെ കണ്ണുകള്‍ നിറഞ്ഞ്‌ തുളുബുന്നത് കണ്ടുനില്‍ക്കാന്‍സാധിക്കുന്നില്ല.......ഞങ്ങളുടെ ഈ വര്‍ഷത്തെ ഓണം ഇവരോടൊപ്പം ആയിരുന്നു............. ദയവായി ഈ കാഴ്ചകള്‍ ആരും കണ്ടില്ല എന്നു നടിക്കരുത്‌ ,ഒരു നേരത്തെ ഭക്ഷണം അല്ല ഇത്തിരി നേരത്തെ സന്തോഷമാണ് അവര്‍ക്ക് വലുത്..............................................................




സ്വാതന്ത്ര്യദിനം2015

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായിആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസംഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും


സ്വാതന്ത്ര്യ ദിനത്തിന്‍റെ  ഭാഗമായി സ്കൂളില്‍ നടത്തിയ  റാലികഴിഞ്ഞ് കുട്ടികള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയപ്പോള്‍


സ്വാതന്ത്ര്യദിന ക്വിസ് വിജയികള്‍ (എല്‍.പി)

നിദ ഫാത്തിമ  (I B)
റയാന്‍ ടി റഷീദ്  (I B)
അരുണിമ എസ് നായര്‍  (II B) 
ഹാരോണ്‍ ടി റഷീദ്   (IV B)
മാര്‍ബിന്‍  സിജു  (IV B)
  
സ്വാതന്ത്ര്യദിന ക്വിസ് വിജയികള്‍ (യു.പി)


സനുഷ എം (VI B)
ഹരികൃഷ്ണന്‍ വി  നായര്‍(VII B)