News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Wednesday 5 August 2015

ഇന്ന് ഓഗസ്റ്റ്‌ 6 ഹിരോഷിമ ദിനം .........ലോകമെമ്പാടുമുള്ള ജനങ്ങള്‍ യുദ്ധം ഇല്ലാത്ത ഒരു നാടിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു



ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക്അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കിആണ്


1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.
ഹിരോഷിമയിൽ വീണ ആറ്റം ബോംബ്

05/08/2015 ബുധനാഴ്‌ച 3 മണിക്ക് സ്കൂള്‍ തലത്തില്‍ സാമൂഹ്യ ശാസ്ത്ര ക്വിസ് മല്‍സരം നടത്തി





   
ശ്രീ  ടി ജി മോഹനന്‍  മാസ്റ്റര്‍   ,ശ്രീമതി.നളിനി പി.എം  ,ലതിക പി  എന്നിവര്‍   സാമൂഹ്യ ശാസ്ത്ര  ക്വിസ്സ്  ന്  നേതൃത്വം നല്‍കുന്നു




***വിജയികള്‍***

യു .പി വിഭാഗം:        ഹരികൃഷ്ണന്‍ വി  നായര്‍
                      :     സ്വാഗത്  ടി പി 


                                            എല്‍ .പി വിഭാഗം    :        മാര്‍ബി ന്‍ സിജു                            
                                                                                   :        ഹാരോണ്‍ ടി റഷീദ്‌