പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തെ പൊതു
വിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന
ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കടുമേനി എസ് എന്‍ ഡി പി എ യു പി
സ്കൂളില്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍ തുടക്കം കുറിച്ചുകൊണ്ട്
2017 ജനുവരി 17ചൊവ്വാഴ്ച്ച പി ടി എ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു.
20/01/2017
വെള്ളിയാഴ്ച്ച
ജനപ്രതിനിധിയും പൂര്‍വ്വ വിദ്യാര്‍ഥികളും വിദ്യാലയ
അഭ്യുദയകാംക്ഷികളും സാമൂഹിക
സാംസ്കാരിക പ്രവത്തകരും ഉള്‍പ്പെടുന്ന യോഗം വിളിച്ചു.
25/01/2017 ഹരിത വിദ്യാലയ പ്രഖ്യാപനത്തിന്‍റെ മുന്നോടിയായി
സ്കൂള്‍ പരിസരം വൃത്തിയാക്കല്‍
27/01/2107 സ്കൂള്‍ അസ്സംബ്ലി
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടിയെ
സംബന്ധിച്ച് ഗീത ടീച്ചര്‍ ലഘു
വിവരണം നടത്തുകയും ഈ വിദ്യാലയം
ഇന്ന് മുതല്‍ ഹരിത വിദ്യാലയം ആയിരിക്കും എന്ന പ്രഖ്യാപനംനടത്തുകയും ചെയ്തു.
പൊതു വിദ്യാഭ്യാസ സംരക്ഷണ
യജ്ഞ പ്രതിഞ്ജ
പൊതു വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം വിജയിപ്പിക്കുന്നതിന്‍റെ
ഭാഗമായി രക്ഷകര്‍ത്താക്കള്‍ സ്കൂള്‍ മാനേജര്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍
തുടങ്ങിയവര്‍ ചേര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിഞ്ജ എടുത്തു.
No comments:
Post a Comment