*** സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനം ***
ഇന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും
ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി
രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.
അധ്യാപക ദിനവും ഓണാഘോഷ പരിപാടികളും വിപുലമായ രീതിയില്‍ സ്കൂളില്‍ ആഘോഷിച്ചു .കുട്ടികളുടെപൂക്കള മത്സരവും രക്ഷിതാക്കളുടെ പൂക്കള മത്സരവും തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയും നല്‍കിയതിനു ശേഷം അധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടന്നു.ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് സിജു കെ സ്വാഗതവും സ്കൂള്‍ മാനേജര്‍ വി വിജയരംഗ ന്‍ മാസ്റ്റര്‍ അധ്യക്ഷ പദം അലങ്കരിക്കുകയും ചെയ്തു .തുടര്‍ന്നുള്ള യോഗത്തില്‍ പിടി എ പ്രതിനിധി അയ്യൂബ് ടി എ ,മുന്‍ പി ടി എ പ്രസിഡണ്ട് ജോണ്‍ ബ്രിട്ടോ ആശംസകള ര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകര്‍ക്ക് പൂച്ചെണ്ടു നല്‍കി ആദരിക്കുകയും ചെയ്തു.സ്റ്റാഫ് പ്രതിനിധി തോമസ് മാത്യു സര്‍ നന്ദി അര്‍പ്പിച്ചു സംസാരിച്ചു.ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യാപക ദിന സന്ദേശം കുട്ടികളെ കേള്‍പ്പിക്കുകയും ചെയ്തു.
No comments:
Post a Comment