Pages

Wednesday, 21 June 2017

                         ജൂണ്‍ 5     പരിസ്ഥിതി ദിനം
                       ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു..... രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ കുട്ടികൾ ക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് ടി.ജി.മോഹനൻ മാസ്റ്റർ കുട്ടികൾക്ക് പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് പി.ടി.എ പ്രസിഡന്റ് ശ്രീ.സി ജു കൊടിയംകുന്നേൽ  കുട്ടികൾക്ക് സന്ദേശവും ഇന്നേ ദിവസം നടുവാനുള്ള വൃക്ഷതൈ വാർഡ് മെമ്പറും അദ്ധ്യാ പകനുമായ ശ്രി.തോമസ് മാത്യു മാഷിന് കൈമാറുകയും എല്ലാവരുടെയും സാനിദ്ധ്യത്തിൽ  തോമസ് മാത്യു മാഷ് അത് ഞങ്ങൾക്കായി സ്കൂൾ മുറ്റത്തു പാകി തലമുറക്കൊരു തണലേകി.
                                    അക്ഷര ലോകത്തേക്ക് വീണ്ടും സ്വാഗതം 

                   2017-18 അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  വാര്‍ഡ്‌ മെമ്പര്‍ ശ്രീ തോമസ്‌ മാത്യു സര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ സിജു കൊടിയന്‍ കുന്നേല്‍ അധ്യക്ഷത വഹിച്ചു.പഠനോപകരണ കിറ്റ് തോമസ്‌ മാത്യു സര്‍ വിതരണം ചെയ്തു.