Pages

Monday, 29 September 2014


                  ഹൃദയത്തെ കാത്തു സൂക്ഷിക്കാം 

 സെപ്റ്റംബര്‍ 29- ലോക ഹൃദയ ദിനം
     ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോക ഹൃദയ ഫൌണ്ടെഷനാണ് ഹൃദയ സംരക്ഷണം എന്ന ലക്ഷ്യത്തോടെ ഈ ദിവസം ആചരിക്കുന്നത്. ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട്‌ ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് എല്ലാവര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കില്‍ ആ ആഴ്ചയിലെ മറ്റൊരു ദിവസം ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്. ഉയര്‍ന്ന രക്ത മര്‍ദ്ദം,പൊണ്ണത്തടി,പ്രമേഹം,പുകവലി തുടങ്ങിയവ കൊണ്ട് ഉണ്ടാകാവുന്ന കാര്‍ഡിയോ വസ്കുലര്‍ രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യം.

                                                 

ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഹൃദയാരോഗ്യത്തെ കുറിച്ച് നടന്ന പഠനങ്ങള്‍ ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പകുതിയോളം ആളുകള്‍ക്കും ഹൃദ്രോഗം ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഹൃദ്രോഗം ഇന്ന് ഫലപ്രദമായി തടയാനാവും. പുകയില,അമിത മദ്യപാനം,അനാരോഗ്യകരമായ ഭക്ഷണം എന്നിവ ഒഴിവാക്കിയും വ്യായാമം ശീലമാക്കിയും ഹൃദയത്തെ സംരക്ഷിക്കാനാകും.
            ഹൃദയ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ അസ്സംബ്ലി ചേരുകയും കുട്ടികള്‍ക്ക് ഈ ദിനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ടി ജി മോഹനന്‍ മാസ്റ്റര്‍ ക്ലാസെടുക്കുകയും ചെയ്തു.

                         അഭിനന്ദനങ്ങള്‍ 
         ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ഉപജില്ലാ തല മലയാളം കയ്യെഴുത്ത് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഏഴാം തരം വിദ്യാര്‍ഥിനി രശ്മി  കെ പി,ജി എസ് ടി യു വിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഉപ ജില്ലാ തല ഗാന്ധി ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ നാലാം തരം സ്വാഗത് ടി  പി എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.